പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിപെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരിൽ ഇനി കാണാൻ പോകുന്നത് നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
‘മഹാകാളി’ ചിത്രം അവസാന ഘട്ടത്തില്‍
ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രം ‘മഹാകാളി’ യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഐമാക്‌സ് ഫോര്‍മാറ്റില്‍ ആണ് ചിത്രം ഒരുക്കുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റില്‍ വേഷത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ നിര്‍ണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം രോഹിത് സറഫ് തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. അക്ഷയ് ഖന്നയും തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ശുക്രാചര്യ എന്ന കഥാപാത്രം […]
ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍
റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റര്‍ മോഡലിന്റെ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡസ്റ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 1.0 ടര്‍ബോ പെട്രോള്‍ മാനുവലിന് 12.99 ലക്ഷം രൂപ രൂപയാണ് എക്സ് ഷോറൂം വില. 1.3 ടര്‍ബോ പെട്രോള്‍ മാനുവലിന് 13.99 ലക്ഷം രൂപയും 1.3 ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 15.39 ലക്ഷം രൂപയുമാണ് വില വരിക. സാധാരണ ഡസ്റ്ററില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ചില കോസ്മെറ്റിക് അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലാതെ […]
രാമനില്ലാത്ത ലോകം
മനുഷ്യഹൃദയത്തിന്റെ സ്പന്ദനങ്ങളിലൂടെ മനുഷ്യജീവിതം വായിക്കുന്ന ഇരുപത്തിരണ്ടു കഥകളുടെ സമാഹാരമാണ് രാമനില്ലാത്ത ലോകം. ആധി, ആശങ്ക, ഏകാന്തത, സ്നേഹം, നഷ്ടം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവയെല്ലാം ലളിതവും ഹൃദയസ്പര്‍ശിയുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഒരടയാളവുമില്ലാതെ ജീവിച്ച് മാഞ്ഞുപോയ ഒരു മനുഷ്യന്റെ ജീവിതം ചോദ്യംചെയ്യുന്ന രാമനില്ലാത്ത ലോകം മുതല്‍ വാര്‍ദ്ധക്യഭീതിയും സാമൂഹിക ഒറ്റപ്പെടലും പറയുന്ന കഥകള്‍ വരെ, ഓരോ കഥയും വായനക്കാരന്റെ ഉള്ളില്‍ ഒരു നെടുവീര്‍പ്പായി പതിയും. ഗ്രാമജീവിതം, പ്രവാസം, പട്ടാളജീവിതം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, കാലത്തിന്റെ മാറ്റങ്ങള്‍ ഇവയെല്ലാം ഈ കഥകളില്‍ ജീവിക്കുന്ന […]
ചെവിയിലെ കായം കളയാന്‍ കോട്ടണ്‍ ബഡ്സുകള്‍ വേണ്ട!
ചെവിയിലെ കായം കളയാന്‍ കോട്ടണ്‍ ബഡ്സുകള്‍ ഉപയോഗിക്കുന്ന ശീലം ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ചെവിയിലെ കായം യഥാര്‍ത്ഥത്തില്‍ ചെവിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഇത് ദിവസവും വൃത്തിയാക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഡോക്ടര്‍മാര്‍ ഇതിന്റെ പല ഗുണങ്ങളും ചൂണ്ടിക്കാട്ടുന്നു. ചെവിയുടെ ആരോഗ്യത്തിന് ആവശ്യമായ ഒരു സ്വാഭാവിക പദാര്‍ത്ഥമാണിത്. ചെവിയുടെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നു. പുറത്തുനിന്നുള്ള പൊടിപടലങ്ങള്‍, അഴുക്ക്, ബാക്ടീരിയകള്‍, ചെറിയ പ്രാണികള്‍ എന്നിവ കര്‍ണ്ണപടത്തിലേക്ക് എത്തുന്നതിന് മുന്‍പ് […]
2018ലുണ്ടായ മഹാ പ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
2018ലുണ്ടായ മഹാ പ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതാണ് ഉത്തരവ്. മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തില്‍ പുറത്തുവന്ന ശബ്ദ രേഖയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
യു ഡി എഫ് സർക്കാർ അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു
യു ഡി എഫ് സർക്കാർ അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു. മുൻ എൽ ഡി എഫ് സർക്കാർ ധൂർത്തായിരുന്നുവെന്നും ലക്ഷം കോടിയുടെ ബാധ്യത വരുത്തിവെച്ചെന്നുമുള്ള യു ഡി എഫിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കണക്കുകൾ നിരത്തി പിണറായി തിരിച്ചടിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെയാണ് പ്രതിപക്ഷം ഈ ബദൽ റിപ്പോർട്ട് പുറത്തിറക്കിയത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച വാദങ്ങൾ പൊളിഞ്ഞതോടെ, സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾ മുൻകൂട്ടി ന്യായീകരിക്കാനാണ് യു ഡി എഫ് […]
പയ്യന്നൂരിൽ അനസ്തീഷ്യ നൽകി ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പയ്യന്നൂരിൽ അനസ്തീഷ്യ നൽകി ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വിഷയം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു. എൽനിനോ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കുമെന്ന് വൈദ്യുത വകുപ്പ് അറിയിച്ചു. […]
മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ
മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്ന് വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ മാത്രം ചിത്രം എടുത്തു. ശരീരത്തിന്റെ മാത്രം ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു കൃഷ്‌ണ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീ […]
