സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമർശിച്ച് സിജെപി നന്ദി പറഞ്ഞു. അതേസമയം, സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി
