നെഹ്റു ട്രോഫി ജലമേളയുടെ പവലിയനായി ഓസ്കാർ ഇവന്റ്സിന് നൽകിയ നിർമാണ കരാർ, വിവാദത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചു. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് ടെൻഡർ നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടുകൂടി ടെൻഡർ റദ്ദാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണ കരാർ വിവാദത്തെ തുടർന്ന് റദ്ദാക്കി
