കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. വഖഫ് നിയമത്തിലെ ചട്ടം (40 ) പ്രകാരമല്ല പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള എം എൽ എ എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ 18 വയസ്സാകുന്നതിന് മുൻപ് ഗണേഷ് കുമാറിന് ലൈസൻസ് നൽകിയെന്ന ആരോപണത്തിലടക്കം […]
സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജി. സുകുമാരൻ നായർ
മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനവുമായി ബന്ധപ്പെട്ട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വ്യക്തി എന്ന നിലയിൽ വി.ഡി. സതീശനെ കാണാൻ താൽപര്യമില്ല ഒരിക്കലും എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഫോൺ വിളിച്ചാൽ തിരക്കില്ലെങ്കിൽ എടുക്കാമായിരുന്നു. പല സർക്കാരുകൾ വന്നു പോയെങ്കിലും ആദ്യമായാണ് എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരോട് വളരെ കാര്യമായീ സംസാരിച്ചുവെന്നും കാണാമെന്ന് സുകുമാരൻ നായരോട് നേരിട്ട് ഫോണിൽ പറഞ്ഞുവെന്നുമായിരുന്നു മുഖ്യമന്ത്രി […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 15, ബുധന്‍
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഫയല്‍ നീക്കത്തിനും വകുപ്പുതല ഏകോപനത്തിനും ഫയല്‍ മാപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ വകുപ്പുകളിലേയും ഫയലുകളും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രോട്ടോക്കോള്‍ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പാതയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിര്‍ദേശങ്ങള്‍ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് […]
ഐഡിബിഐ ബാങ്ക് ഇനി ഫെയര്‍ഫാക്സിന് സ്വന്തം
ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിതുറന്നുകൊണ്ട് ഐഡിബിഐ ബാങ്ക് കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്സ് ഹോള്‍ഡിംഗ്സ് സ്വന്തമാക്കുന്നു. ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ ഇടപാട്. ബാങ്കില്‍ നിലവില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ 30.48 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്സിന് കൈമാറുക. ഇതിലൂടെ ഖജനാവിലേക്ക് 26,620 കോടി രൂപ എത്തും. ഐഡിബിഐ ബാങ്കില്‍ 50 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തമുള്ള എല്‍ഐസി […]
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എ.ഐ പിടിമുറുക്കുന്നു
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എ.ഐ സാങ്കേതികവിദ്യയുടെ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചതായി സൈബര്‍മീഡിയ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ എ.ഐ ഫീച്ചറുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം, 77 ശതമാനം ഉപഭോക്താക്കളും സ്മാര്‍ട്ട്ഫോണുകളിലെ എ.ഐ-പവേര്‍ഡ് ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 71 ശതമാനം പേര്‍ ആഴ്ചയില്‍ പലതവണ ജനറേറ്റീവ് എ.ഐ ഫീച്ചറുകളുമായി ഇടപഴകുന്നവരാണ്. എ.ഐ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെക്കുറിച്ചാണ്. ജെന്‍ സിയില്‍ 72 ശതമാനം […]
‘ഡിസി’ ചിത്രത്തില്‍ അനിരുദ്ധിനൊപ്പം റാപ്പര്‍ വേടനും?
തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും ഏറെ ആരാധകരുള്ള യുവസംഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ് രവിചന്ദര്‍. ഹിറ്റ് മ്യൂസിക് ഡയറക്ടറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് റാപ്പര്‍ വേടന്‍. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ എക്‌സൈറ്റിങ് കോമ്പോ ഒന്നിക്കുന്നത് എന്നാണ് സൂചന. ‘റോക്കി’യും ‘ക്യാപ്റ്റന്‍ മില്ലറു’മൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിസി’. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകന്‍. വാമിഖ ഗബ്ബിയാണ് നായിക. ലോകേഷിന്റെ നായക കഥാപാത്രമായ ദേവദാസും വാമിഖയുടെ […]
ആസിഫ് അലി, ജിസ് ജോയ് ടീമിന്റെ ‘കോട്ടയം ബെല്‍റ്റ്’
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്നു. ‘കോട്ടയം ബെല്‍റ്റ്’ എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മീശപിരിച്ച് കലിപ്പ് ലുക്കിലാണ് ചിത്രത്തില്‍ ആസിഫിന്റെ മേക്കോവര്‍. ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രവുമാണിത്. ‘കിഷ്‌കിന്ധ കാണ്ഡ’ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിര്‍വഹിക്കുന്നത്. ബോബി കുര്യന്‍, ഷൈന്‍ ടോം […]
പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ച് മാരുതി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. പുറത്തും അകത്തളത്തിലും നിരവധി പുതിയ മാറ്റങ്ങളുമായാണ് ബ്രെസ്സ വിപണിയില്‍ എത്താന്‍ പോകുന്നത്. 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത പുതിയ മോഡലില്‍ ബ്രെസ്സയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ അലോയ് വീലുകള്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ്. പുതിയ പതിപ്പ് പെറ്റലിന് സമാനമായ ഡിസൈനിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പതിപ്പില്‍ 100 ബിഎച്ച്പിയും 147 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ […]
രാജതരംഗിണിക്കഥകള്‍
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനും കവിയുമായ കല്‍ഹണന്‍ സംസ്‌കൃതത്തില്‍ രചിച്ച രാജതരംഗിണിയില്‍നിന്നും തിരഞ്ഞെടുത്ത പതിനേഴു കഥകള്‍. കശ്മീരിന്റെ സംസ്‌കാരവും ആചാരങ്ങളും വിശ്വാസങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു, സാര്‍വ്വത്രികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങള്‍ പ്രകാശിക്കുന്ന ഇവ തലമുറകള്‍തോറും കൈമാറ്റം ചെയ്യപ്പെട്ടവയാണ്. കല്‍ഹണന്റെ ക്ലാസിക് കൃതി രാജതരംഗിണിയില്‍നിന്നുള്ള കഥകള്‍. ‘രാജതരംഗിണിക്കഥകള്‍’. പുനരാഖ്യാനം – ഇ.എ കരുണാകരന്‍ നായര്‍. മാതൃഭൂമി. വില 119 രൂപ.
