ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, സഭയിൽ മര്യാദ പാലിക്കണമെന്നും, അതിനു ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി.
ലോക്സഭയിൽ പ്രതിപക്ഷ ബഹളം
