ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. പിന്നാലെ പോസ്റ്റുകൾ നീക്കം ചെയ്തു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിലും തുടർന്ന് ജൂലൈ 20-ന് നടന്ന് പാർലമെന്‍റ് മാർച്ചിനിടയിലും വലിയ വിദ്യാർഥി പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ദില്ലി പോലീസ്
