ജോജു ജോര്‍ജ് നായകനായി എത്തിയ ‘വരവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ആകാശ പന്തലായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, വീണ നായര്‍, കോട്ടയം രമേശ്,ശ്രീജിത്ത് രവി,, ശര്‍മ്മ, ചാലി പാലാ, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ .
‘വരവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
