പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ് യുവി വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ്ആര്‍- വി എന്ന പേരില്‍ അവതരിപ്പിച്ച പുതിയ എസ്യുവിയുടെ പ്രാരംഭ വില 47.99 ലക്ഷം രൂപയാണ്. ഹോണ്ടയുടെ 2.0 ലിറ്റര്‍ ഇ:എച്ച്ഇവി ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഹൈബ്രിഡ് സജ്ജീകരണത്തോടും ഇ-സിവിടി ട്രാന്‍സ്മിഷനോടും കൂടിയ 2.0 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനുമാണ് എന്‍ജിന്‍ സിസ്റ്റത്തിന്റെ കരുത്ത്. 181 ബിഎച്ച്പി കരുത്തും 315 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍ സിസ്റ്റം. ലിറ്ററിന് 22.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. ഇലക്ട്രിക്, ഹൈബ്രിഡ്, എന്‍ജിന്‍ ഡ്രൈവ് മോഡുകളിലേക്ക് ഇത് സ്വയം മാറുന്നു. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേള്‍, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ എന്നി കളര്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
പുതിയ എസ് യുവി വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട
