Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജി സുധാകരനെതിരെ സിപിഎം നിയമനടപടിക്ക് ഒരുങ്ങുന്നു

‎ആലപ്പുഴ നഗരസഭ പാര്‍ലമെന്‍റി പാര്‍ട്ടി നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.ജി.വിഷ്ണു ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രസ്താവന പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നാണ് സിപിഎം ആവശ്യം. എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കുന്ന പൊതുവേദികളില്‍ സിപിഎമ്മിനെതിരെ സുധാകരന്‍ സംസാരിച്ചാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ആണവോർജ്ജ കോർപ്പറേഷൻ

കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ആണവോർജ്ജ കോർപ്പറേഷൻ. സുരക്ഷാ സംവിധാനങ്ങളുടെ വിവരം ഒന്നും ചോർന്നിട്ടില്ലെന്നും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ കരാറുള്ള റിലയൻസിൽനിന്ന് മാത്രമാണ് ഡേറ്റ ചോർന്നത്. ആണവപ്ലാൻ്റിൻ്റെ പ്രധാന വിശദാംശങ്ങൾ സുരക്ഷിതമാണെന്നും കോർപ്പറേഷൻ അറിയിച്ചു. കൂടംകുളം ആണവനിലയത്തിന്റെ നിർമാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിന്റെ സെർവറുകളിൽനിന്ന് ഡേറ്റ ചോർന്നെന്നായിരുന്നു റിപ്പോർട്. എന്നാൽ യോട്ട എന്ന മൂന്നാംകക്ഷിയുടെ ഡേറ്റ സെന്ററിൽ സൂക്ഷിച്ച ഫയലുകളാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അർജന്‍റീന ടീമിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്‍റീന ടീമിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഫോക്ക്‌ലാൻഡ് ദ്വീപ് രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ചതിനാണ്  നടപടി. അറ്റ്ലാന്‍റയിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പിച്ച് ഫൈനലിലേക്ക് കയറിയതിനു പിന്നാലെയായിരുന്നു സംഭവം. ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേതാണ് എന്ന് സ്പാനിഷിൽ എഴുതിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി കൊച്ചിയിൽ അദാലത്ത്

പ്രതിരോധ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി രക്ഷാ പെൻഷൻ സമാധാൻ ആയോജൻ സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച കൊച്ചി പെരുമാനൂരിലെ നേവി ഏരിയ അക്കൗണ്ട്സ് ഓഫീസിൽ വച്ചാണ് നടത്തുക. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും രാവിലെ 10 മണി മുതൽ വൈകുന്നേരം 17 മണി വരെ അവരുടെ പരാതികൾ അറിയിക്കാൻ എത്തിച്ചേരാം. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (നേവി) ആണ് രക്ഷാ പെൻഷൻ സമാധാൻ ആയോജൻ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 16, വ്യാഴം

ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തുരത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഞായറാഴ്ച രാത്രി മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്പെയിനിനെ നേരിടും. മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനകം ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോര്‍ഗന്‍ റോജസിന്റെ ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാര്‍ട്ടിനെസിനെ മറികടന്ന് അര്‍ജന്റീനയുടെ വലകുലുക്കി. ഗോള്‍ വീണതോടെ മെസ്സിപ്പടയുടെ ഭാവം മാറി. കളിയുടെ 85-ാം മിനിറ്റില്‍ മെസി ഒരുക്കിയ പാസില്‍ നിന്ന് കിടിലനൊരു […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. എസി, അലങ്കാര വിളക്കുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.   ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചു. സർക്കാരിന് പ്രൊപ്പോസൽ ലഭിച്ചതായും ഒരു മാസത്തിനകം ചർച്ചകൾ പൂർത്തിയാക്കി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. […]

Posted inബിസിനസ്സ്

കുവൈത്ത് പ്രഥമ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ യൂസഫലിക്ക്

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിനുമായി കുവൈത്ത് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ പ്രഥമ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലിക്ക്. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശിക്ക് 15 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയില്‍ നിന്ന് എം.എ. യൂസഫലി ഔദ്യോഗികമായി ഗോള്‍ഡന്‍ റെസിഡന്‍സി പെര്‍മിറ്റ് ഏറ്റുവാങ്ങി. യു.എ.ഇ, ബഹ്റൈന്‍ എന്നീ […]

Posted inടെക്നോളജി

കൊതുകുകളെ കൊല്ലുന്ന മൈക്രോ-ഡ്രോണ്‍

രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ പിന്തുടര്‍ന്ന് കൊല്ലുന്ന മൈക്രോ ഡ്രോണുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ ടോര്‍ണിയോള്‍ എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. ഓട്ടോണമസ് മൈക്രോ-ഡ്രോണ്‍ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ വിജയം നേടിയെന്നെന്നാണ് ടോര്‍ണിയോളിലെ എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നത്. രാസവസ്തുക്കള്‍ തളിച്ചിട്ടല്ല, കൊതുകുകളെ പറന്നു വേട്ടയാടിയാണ് ഡ്രോണ്‍ ഇല്ലാതാക്കുന്നത്. രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും കൊന്നൊടുക്കാനും വേണ്ടി രൂപകല്‍പ്പന ചെയ്ത മിനിയേച്ചര്‍ ഡ്രോണുകളുടെ വികസനത്തിലേക്ക് ഇതിന്റെ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുള്ള ചിലവ് 100 മടങ്ങ് കുറയ്ക്കാന്‍ […]

Posted inവിനോദം

‘ജന നായകന്‍’ ജൂലൈ 23ന് തിയേറ്ററുകളിലേക്ക്

കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം ‘ജന നായകന്‍’ തിയേറ്ററുകളിലേക്ക്. ജൂലൈ 23ന് ചിത്രം വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെ ഔദ്യോഗികമായി ജന നായകന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന നിലയിലും ജന നായകന് തിയേറ്ററില്‍ ലഭിക്കാന്‍ പോകുന്നത് ഇതുവരെ കാണാത്ത സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന […]

Posted inവിനോദം

‘പൊടിപൂരം’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

അഭിമന്യു ഷമ്മി തിലകന്‍, ബിബിന്‍ ജോര്‍ജ്, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ‘പൊടിപൂരം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്‍, ശ്രീജിത്ത് രവി, സുധീര്‍ സുകുമാരന്‍, അങ്കിത് മാധവ്, നന്ദന്‍ ഉണ്ണി, അബിന്‍ ബിനോ, എന്‍ എം ബാദുഷ, അന്‍സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പി ശിവപ്രസാദ്, അമീര്‍ കൊച്ചിന്‍, നിവിന്‍ […]