കിഫ്ബി അഴിച്ചുപണിക്കായി സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിക്കു രൂപം നല്‍കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയാണു വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്സണ്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും. ലോക കപ്പ് ഫൈനലിലേക്ക് ഫ്രാന്‍സോ, സ്പെയിനോ? ഫ്രാന്‍സ്- സ്പെയിന്‍ സെമി ഫൈനല്‍ ഇന്നു രാത്രി പന്ത്രണ്ടരയ്ക്ക്. നാളെ രാത്രിപന്ത്രണ്ടരയ്ക്കാണ് അര്‍ജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള സെമി ഫൈനല്‍. ലൂസേഴ്‌സ് ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ്. ഫൈനല്‍ ഞായറാഴ്ച വൈകീട്ട് 12.30 നും. […]
ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസിന് സുരക്ഷയൊരുക്കുന്നതിന് അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്‍റെ വിവാദ പരാമർശം. ആഗോളതലത്തിലുള്ള എണ്ണ-വാതക വിതരണത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ജലപാതയാണിത്.
ബിജെപി എൻഎസ്എസിനെതിരല്ലെന്ന് രാജീവ് ചന്ദ്രശേഖർ
ബിജെപി എൻഎസ്എസിനെതിരല്ലെന്ന് രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന വാർത്ത തെറ്റാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്കെതിരായ കെഎസ് രാധാകൃഷ്ണന്റെ വിമർശനത്തിൽ, അഭിപ്രായം വ്യക്തിപരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വാർത്താക്കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാത്രി വാർത്തകൾ
തിരുവനന്തപുരം നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യക്കൂമ്പാരമായ സാഹചര്യത്തിൽ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര മാലിന്യസംസ്കരണത്തിന് കോർപ്പറേഷൻ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, മാലിന്യം പൂർണമായി നീക്കാനും സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ഉത്തരവിട്ടു. കാപ്പാ കേസിൽ പ്രതിയായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. ജനവിധി മാനിക്കാൻ ഹൈക്കോടതിയുടെ അസാധാരണ ഉത്തരവിലൂടെയാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായ ഈ സംഭവത്തിന് […]
യോഗക്ഷേമം ലോണ്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കി ടാറ്റ കാപ്പിറ്റല്‍
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ യോഗക്ഷേമം ലോണ്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ടാറ്റ കാപ്പിറ്റല്‍ സ്വന്തമാക്കി. പൂര്‍ണമായും പണമിടപാടിലൂടെയാണ് കരാര്‍. ഈ ഏറ്റെടുക്കലിലൂടെ യോഗക്ഷേമം ലോണ്‍സിന്റെ ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പുമായ ഓഹരികളുടെ 88.6 ശതമാനവും ടാറ്റ കാപ്പിറ്റലിന്റെ കൈകളിലെത്തും. യോഗക്ഷേമം ലോണ്‍സിന് ഏകദേശം 318 കോടി രൂപ പ്രീ-മണി ഇക്വിറ്റി മൂല്യം കണക്കാക്കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപവും ടാറ്റ നടത്തും. […]
ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന് വെല്ലുവിളിയായി ചൈന
ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന് സമാനമായ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് ചൈന. തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ചിപ്പുകള്‍ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ചൈനീസ് എതിരാളികള്‍ വികസിപ്പിച്ചിട്ടുള്ള സംവിധാനങ്ങള്‍. ചിപ്പ് ഘടിപ്പിക്കാന്‍ തലയോട്ടി തുറക്കേണ്ടി വരില്ല എന്നതാണ് അതിന്റെ സവിശേഷത. ഈ ഉപകരണങ്ങള്‍ സെന്‍സറുകളിലൂടെയോ ശബ്ദ തരംഗങ്ങളിലൂടെയോ തലച്ചോറിലെ സിഗ്നലുകള്‍ വായിച്ചെടുക്കുന്നവയാണ്. ശസ്ത്രക്രിയ പൂര്‍ണമായും ഇവ […]
‘ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍’ ചിത്രത്തിന്റെ ടീസര്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം […]
‘വരവ്’ ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങി, റിലീസ് 16ന്
ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 16 നാണ് ചിത്രത്തിന്റെ റിലീസ്. കിടിലന്‍ ഡയലോഗുകളും മാസ് ആക്ഷന്‍ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’. കുടുംബ ബന്ധത്തിന്റെ ശക്തമായ ഒരു പ്രമേയവും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും […]
പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍ അവതരിപ്പിച്ചു. 4 കിലോവാട്ട്അവര്‍ വേരിയന്റിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ ബാറ്ററി പായ്ക്ക് ആണ്. 1,50,990 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. വലിയ ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയതോടെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പുതിയ വേരിയന്റ് ജൂലൈ അവസാനത്തോടെയെത്തും. പുതിയ 4.4 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ ഊരിമാറ്റാന്‍ സാധിക്കുന്ന രണ്ട് 2.2 കിലോവാട്ട്അവര്‍ ബാറ്ററികളാണുള്ളത്. പുതിയ […]
തോറ്റവന്റെ ഡ്രിബ്ലിങ്ങ്
തോറ്റവന്റെ ഡ്രിബ്ലിങ്ങ് പരാജയത്തെക്കുറിച്ചുള്ള ഒരു പുസ്തകമല്ല. വിധി നിഷേധിച്ച അസാമാന്യ പ്രതിഭകള്‍ക്കുള്ള ആദരമാണ്. സ്റ്റേഡിയങ്ങളെ ത്രസിപ്പിക്കുകയും തലമുറകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വചിക്കുകയും ചെയ്തിട്ടും, ഫിഫ ലോകകപ്പ് ട്രോഫിയിലൊന്നു മുത്തമിടാന്‍ കഴിയാതെ പോയ, ഫുട്‌ബോളിനെ ഏറ്റവും വിസ്മയിപ്പിച്ച കലാകാരന്മാരുടെ കഥകളാണ് ഈ താളുകളിലുള്ളത്. മഹത്വം അളക്കപ്പെടുന്നത് വിജയങ്ങളിലൂടെ മാത്രമല്ല, അവര്‍ അവശേ ഷിപ്പിച്ചു പോകുന്ന മനോഹാരിതയിലൂടെ കൂടിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഇതിഹാസതാരങ്ങളുടെ മറക്കാനാവാത്ത ഡ്രിബ്ലിങ്ങുകളെയും, ഹൃദയ ഭേദകമായ നിമിഷങ്ങളെയും, വീരോചിതമായ യാത്രകളെയും ഓര്‍ത്തെടുക്കുന്ന ഈ […]
