വിഷ്ണു വിശാല്‍ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ഷോണ്‍ റോള്‍ഡനും സൈന്ദവിയും ചേര്‍ന്നാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം. പകര്‍ന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി ടീമിന്റെ […]
‘ഓട്ടംതുള്ളല്‍’ വിജയരാഘവന്റെ ലുക്ക് എത്തി
ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടംതുള്ളല്‍’ ജൂലായ് 24 മുതല്‍. ‘ചിരിയുടെ മീറ്റര്‍ ഫുള്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെ പുതിയ പോസ്റ്റര്‍ എത്തി. വിജയരാഘവന്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു താഴെയായി ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായിട്ടാണ് പുതിയ പോസ്റ്റര്‍. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് കഥ. വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ.യു, ബിനു […]
പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എത്തി
നായകള്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോയുടെ പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എത്തി. നായകളുടെ കാഴ്ച്ചക്ക് അനുയോജ്യമായ നിറങ്ങളാണ് വാഹനത്തിലുള്ളത്. മറ്റൊരു ഫീച്ചറായ മോഡുലാര്‍ മാട്രസിന് നായകളുടെ രോമം പടരാതെ സൂക്ഷിക്കാനാവും. ഭക്ഷണം നല്‍കാനുള്ള ബൗളുകള്‍, ബാഗുകള്‍, ഒരു കണക്റ്റഡ് ഹാര്‍നെസ്, കളിക്കാന്‍ ഒരു ഡോഗ് ടോയ് എന്നിവയുമുണ്ട്. പെറ്റ് ഡ്രെയറും വാഹനത്തിലുണ്ട്. നായകളെ നടത്താനാവുന്ന പ്രദേശങ്ങള്‍ക്കടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇത് നിര്‍ദേശിക്കുക. ഡോഗ് റിട്രീവറാണ് മറ്റൊരു അപൂര്‍വ്വ ഫീച്ചര്‍. യാത്രക്കിടെ എവിടെയെങ്കിലും […]
റിട്ടേണ്‍ ടിക്കറ്റ്
ലോകത്തെ മുഴുവന്‍ ഇരുട്ട് വിചാരിച്ചാലും ഞാന്‍ തെളിയിച്ച ഈ തിരിയുടെ നുറുങ്ങ് വെട്ടത്തെ കെടുത്തുവാനാവില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അതാ ആ കാണുന്ന ഇലകള്‍ക്കിടയില്‍ അണയാന്‍ തുടങ്ങുന്ന വെള്ളിവെളിച്ചത്തിന് പകരമായ് ഇതാ ഇവിടെയീ അമ്പലത്തറയില്‍ ഒരു ചെറു തിരിനാളം ഞാന്‍ കൊളുത്തിവെയ്ക്കട്ടെ.. ‘തമസ്സേ നീ തിരിച്ചു പോവുക ഇവിടെ ഞാനുമീ തിരിനാളവും നിറഞ്ഞ് നില്‍ക്കട്ടെ പ്രകാശം പരത്തട്ടെ’.. ‘റിട്ടേണ്‍ ടിക്കറ്റ്’. നന്ദകുമാര്‍ സി. പാല്‍ ബുക്‌സ്. വില 230 രൂപ.
ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ രണ്ടുമിനിറ്റ് ശ്വസന വ്യായാമം
ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം മുതല്‍ ഹൃദയസ്തംഭനം വരെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. വീട്ടിലിരുന്ന് കൊണ്ട് വെറും രണ്ട് മിനിറ്റിനുള്ളില്‍ രക്തസമ്മര്‍ദം സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ലളിതമായ ശ്വസന വ്യായാമം പരിചയപ്പെടുത്തുകയാണ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.സഞ്ജയ് ഭോജ്രാജ്. മൂക്കിലൂടെ നാല് സെക്കന്‍ഡ് നേരം ശ്വാസം അകത്തേക്ക് എടുക്കുക. തുടര്‍ന്ന് ആറ് മുതല്‍ എട്ട് സെക്കന്‍ഡ് വരെ സമയമെടുത്ത് ശ്വാസം പൂര്‍ണമായും പുറത്തേക്ക് വിടുക. ഈ രീതി തുടര്‍ച്ചയായി രണ്ട് മിനിറ്റ് നേരം […]
പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍
പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനെന്ന് വിധിച്ചത്. യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടരുകയായിരുന്നു ചെന്താമര. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ […]
കണ്ണൂർ ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി
കണ്ണൂർ ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് എം കെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
ആറന്മുള വിമാനത്താവള പദ്ധതിയിൽ യു-ടേണുമായി ഭൂഉടമ
ആറന്മുള വിമാനത്താവള പദ്ധതിയിൽ യു-ടേണുമായി ഭൂഉടമ . വിമാനത്താവള പദ്ധതിയുമായി മുന്നോട്ടില്ലെന്നും എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യം എന്നും എബ്രഹാം കലമണ്ണിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഒരു എയർസ്ട്രിപ്പ് മതി. എയർ ആംബുലൻസ് സൗകര്യത്തിനായും ഉപയോഗിക്കാം. എല്ലാരും ചേർന്ന് തന്നെ ക്രൂശിക്കുകയാണെന്നും എബ്രഹാം കലമണ്ണിൽ പറയുന്നു. പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് പരാതി
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് പരാതി. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് നൽകിയത്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം പരാതി അയച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. താഴ്മൺ കുടുംബത്തിനെതിരായ നിലപാട് ആവർത്തിച്ച് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ. ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണം. മനീതി സംഘം ചെയ്തതിനേക്കാൾ വലിയ അനീതിയാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു . […]
