നമുക്കുചുറ്റും കാണുന്ന പരിചിതകാഴ്ചകളെ അനായാസം ഉള്ളില്‍ത്തട്ടുന്ന അനുഭവമാക്കി മാറ്റുന്ന പതിമൂന്ന് കഥകളുടെ സമാഹാരം. സ്വാതന്ത്ര്യത്തിനും സ്‌നേഹത്തിനും തുല്യതയ്ക്കും പ്രാധാന്യം നല്‍കി രചിക്കപ്പെട്ട കഥകളോരോന്നും കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. പക്ഷിമൃഗാദികളും പ്രകൃതിയും വ്യത്യസ് തലമുറകളിലെ മനുഷ്യരും ചേര്‍ന്നുള്ള വ്യത്യസ്തമായ ബാലസാഹിത്യകൃതി. ‘മീന്‍കള്ളത്തിപ്പക്ഷി’. അനിത കെ. കാര. കൈരളി ബുക്‌സ്. വില 190 രൂപ.
