5 41

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഇരുചക്രവാഹനം എഡിവി160 അവതരിപ്പിച്ചു. ഏറ്റവും പ്രധാനമായി, ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മികവേറിയ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് കമ്പനി എഡിവി 160 പുറത്തിറക്കിയിരിക്കുന്നത്. എഡിവി160 ന്റെ ഋ85 മികച്ച പവര്‍റാണുള്ളണ്. 16.3ബിഎച്പി കരുത്തും 14.9എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 157സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്, കൂടാതെ സിവിടിയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വില്‍പ്പനയിലുള്ള പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, 85 ശതമാനം വരെ എഥനോള്‍, 15 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും, എന്ന് വിപണിയില്‍ എത്തുമെന്നോ വില എത്രയെന്നോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *