നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി.നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ കാരണം വലഞ്ഞ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി
