പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിലെ, ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ‘അസലായവളെ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഒന്നര മില്യണ്‍ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബില്‍ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു ആണ്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. വലിയ ശ്രദ്ധ നേടുന്ന ഈ ഗാനം, 2 ദിനം കൊണ്ട് 2 മില്യണ്‍ കാഴ്ചക്കാരെയും പിന്നിടുമെന്ന് ഉറപ്പായി കഴിഞ്ഞു. തെലുങ്ക് താരം മാളവിക ശര്‍മ്മ ആണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
