നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ എത്തിയിരിക്കുന്ന ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. റോം – കോം ജോണറില്‍ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്നത് നര്‍മ്മ മുഹൂര്‍ത്തങ്ങളും പ്രണയ നിമിഷങ്ങളുമൊക്കെയായാണ്. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
