തോറ്റവന്റെ ഡ്രിബ്ലിങ്ങ് പരാജയത്തെക്കുറിച്ചുള്ള ഒരു പുസ്തകമല്ല. വിധി നിഷേധിച്ച അസാമാന്യ പ്രതിഭകള്‍ക്കുള്ള ആദരമാണ്. സ്റ്റേഡിയങ്ങളെ ത്രസിപ്പിക്കുകയും തലമുറകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വചിക്കുകയും ചെയ്തിട്ടും, ഫിഫ ലോകകപ്പ് ട്രോഫിയിലൊന്നു മുത്തമിടാന്‍ കഴിയാതെ പോയ, ഫുട്‌ബോളിനെ ഏറ്റവും വിസ്മയിപ്പിച്ച കലാകാരന്മാരുടെ കഥകളാണ് ഈ താളുകളിലുള്ളത്. മഹത്വം അളക്കപ്പെടുന്നത് വിജയങ്ങളിലൂടെ മാത്രമല്ല, അവര്‍ അവശേ ഷിപ്പിച്ചു പോകുന്ന മനോഹാരിതയിലൂടെ കൂടിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഇതിഹാസതാരങ്ങളുടെ മറക്കാനാവാത്ത ഡ്രിബ്ലിങ്ങുകളെയും, ഹൃദയ ഭേദകമായ നിമിഷങ്ങളെയും, വീരോചിതമായ യാത്രകളെയും ഓര്‍ത്തെടുക്കുന്ന ഈ […]
ആര്‍ത്തവവിരാമത്തെ നേരിടാന്‍ ഇക്കാര്യങ്ങള്‍ ശീലിക്കാം
സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം. എന്നാല്‍ പല സ്ത്രീകള്‍ക്കും ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളോടെയാണ് വരുന്നത്. പെട്ടെന്ന് ശരീരം ചൂടാകുക, ഉറക്കക്കുറവ്, മൂഡ് സ്വിങ്‌സ്, ശരീരഭാരം കൂടുക, സന്ധി വേദന എന്നിവ പലരും അനുഭവിക്കുന്ന ചില ലക്ഷണങ്ങള്‍ മാത്രമാണ്. ഈ മാറ്റങ്ങള്‍ സാധാരണമാണെങ്കിലും, ഭക്ഷണം, വ്യായമം, സ്വയം പരിചരണം എന്നിവ ഈ അവസ്ഥയിക്ക് വലിയ മാറ്റം ഉണ്ടാക്കാം. പെട്ടെന്നുള്ള പരിഹാരങ്ങള്‍ തേടുന്നതിന് പകരം, ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഈ ഘട്ടത്തില്‍ […]
യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു
യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. മുൻ പ്രധാനമന്ത്രിക്ക് സുപ്രധാനമായ മറ്റൊരു ചുമതല വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ
കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ . കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെടി ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.
കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തെറ്റ് മനസിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം തുടർന്ന് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമാണ്. വിദ്യാർത്ഥികൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാനുള്ള കാലതാമസം എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് യഥാസമയം […]
കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ഗുരുതര വീഴ്ച
കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ഗുരുതര വീഴ്ച. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണത്തിൽ ആയിരുന്നു കണ്ടെത്തൽ. മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വകുപ്പ് ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പു തല അച്ചടക്ക് നടപടിക്ക് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. എന്നാൽ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് അഷീൽ കത്ത് നൽകി. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അഷീലിനെ പിന്തുണച്ചു.
കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.
കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഷംസുദ്ദീൻ
കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഷംസുദ്ദീൻ. ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായ നടപടി ആയില്ല. കുട്ടികളെ കരുവാക്കിയത് പോലെയായി. കുട്ടികൾ പരിഹസിക്കപ്പെട്ടുവെന്നും വിഷയത്തിൽ ജലീൽ തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 13 തിങ്കള്‍
ഇറാനില്‍ വീണ്ടും അമേരിക്കയുടെ ബോംബാക്രമണം. ബന്ദന്‍ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ ആക്രമണത്തില്‍ ഒരു ടെലികോം ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഇറാനിലേക്ക് ആദ്യമായി അമേരിക്ക കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകള്‍ പ്രയോഗിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യു.എസ്. ഇതേസമയം, ജോര്‍ദാനിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മൂസില്‍ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍ […]
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്കാണ് കുതിക്കുന്നത്. ഇന്നുമാത്രം 4.28 ശതമാനമാണ് വര്‍ധന. അമേരിക്കയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനിടെ ഡോളറിനെതിരെ […]
