രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ പാറ്റ എന്ന പ്രയോഗം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
