വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെ അനുമതിയായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം ചരക്കുനീക്കം നടക്കുന്നത് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാം. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെ അനുമതിയായി
