ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും. സമരക്കാരെ തടയാനായി തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ അടച്ചിടും
