പ്രതിസന്ധികള്‍ കടന്ന് തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ‘ജനനായകന്’ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ തുടക്കം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 80 കോടി രൂപയിലേറെയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 5.8 കോടി രൂപ ആദ്യദിനം ചിത്രം കളക്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ചിത്രം എന്ന പ്രത്യേകതയും റിലീസിനുണ്ടായിരുന്നു. ടൈറ്റില്‍ കാര്‍ഡ് തെളിഞ്ഞതു മുതല്‍ ഒടുവിലത്തെ ഫ്രെയിം വരെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കേരളത്തില്‍ നിന്ന് മാത്രം 5.8 കോടി നേടി ‘ജനനായകന്’
