പുതുമുഖ താരനിരയുമായി എത്തുന്ന ‘മെറിബോയ്സ്’ എന്ന ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖ താരങ്ങള്‍ക്ക് അവസരം ഒരുക്കി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഐശ്വര്യ രാജ് ആണ് ‘മെറി ബോയ്സി’ലെ നായിക. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ റിലീസിനെത്തും. തിരക്കഥയും സംഭാഷണവും ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. കീര്‍ത്തന പി.എസ്, ശ്വേതാ വാര്യര്‍, പാര്‍വതി അയ്യപ്പദാസ്, ആതിര രാജീവ് എന്നീ പുതുമുഖതാരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിശാഖ് നായര്‍, റോഷന്‍ അബ്ദുല്‍ റഹൂഫ്, സാഫ്‌ബോയ്, ഷോണ്‍ ജോയ്, ബിന്ദു പണിക്കര്‍, മൂര്‍, അഖില്‍ കലവൂര്‍, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആന്‍ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
