മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ചെറു എസ്‌യുവിയായ ബ്രെസയുടെ 2026 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.40 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ആരംഭ എക്‌സ്-ഷോറൂം വില. പുതിയ എന്‍ജിന്‍ ഓപ്ഷനുകള്‍, നൂതന സുരക്ഷാ ക്രമീകരണങ്ങള്‍, പുതുക്കിയ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയോടെയാണ് 2026 പതിപ്പ് എത്തുന്നത്. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് പുതിയ ബ്രെസ്സയുടെ വരവ്. കരുത്തനായി പുതിയ ടര്‍ബോ എന്‍ജിന്‍ പുതിയ 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലെ ഏറ്റവും വലിയ മാറ്റം. 110 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇത്. കൂടാതെ നിലവിലെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ സിഎന്‍ജി എന്‍ജിനുമുണ്ട്.
ബ്രെസയുടെ 2026 മോഡല്‍ വിപണിയില്‍
