w 412h 232croprect 0x0x1280x720imgid 01kyctfghdy1zvmpnmhz8pdj86imgname sonam wangchuk 1784989336109

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പങ്കിട്ട് സോനം വാങ്ചുക്. പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സോനത്തെ, പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രാജ്യതലസ്ഥാനത്തെ സി ജെ പി പ്രക്ഷോഭം അതിശക്തമായത്. തെരുവുകളിൽ നിന്ന് ഉയർന്നുവന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്‍റെ രാജിയെന്നാണ് സോനം വാങ്ചുക് അഭിപ്രായപ്പെട്ടത്. ഭയത്തെ അതിജീവിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പൗരന്മാർക്കും സി ജെ പി പ്രസ്ഥാനത്തിനും രാജ്യത്തെ ‘ജെൻ സി’ തലമുറയ്ക്കും ഈ പ്രക്ഷോഭത്തിന്‍റെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് സോനം എക്സിൽ കുറിപ്പിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *