w 412h 232croprect 2x0x1916x1078imgid 01kx8d3cvd0s0jq0zkh0ag8231imgname vlcsnap 2026 07 11 16h25m17s144 1783767348077

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും വലിയ വിജയമാണെന്ന് എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ രാജിയെന്നും, അടി തെറ്റിയാൽ എത്ര വലിയ അധികാരികളും വീഴുമെന്നതിന്റെ തെളിവാണ് കേന്ദ്ര സർക്കാരിന്‍റെ ഈ മുട്ടുമടക്കലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയുവെച്ച് കളിച്ച് അവരെ കഷ്ടപ്പെടുത്തിയ കേന്ദ്ര സർക്കാർ ഈ രാജി നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ നേരത്തെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനീതിക്കെതിരെ തെരുവിലിറങ്ങിയ യുവതയ്ക്ക് പിന്നിൽ അണിനിരക്കാൻ കഴിഞ്ഞതിൽ കോൺഗ്രസിന് അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ, പ്രതിപക്ഷ പ്രക്ഷോഭം ഇവിടെ അവസാനിക്കുന്നില്ലെന്നും വിവരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *