w 412h 232croprect 1x0x1278x719imgid 01kycs0qj7b9nx5ggcstagzftcimgname pinarayi vijayan vd satheesan 1784987803206

സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .ആദ്യത്തെ കുറച്ചു നാളുകൾ ഒന്നും പറയണ്ട എന്ന് കരുതി ഇരുന്നു. പക്ഷെ ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കുമെന്നും പ്രക്ഷോഭങ്ങളും സമരങ്ങളും തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ആർക്കുമറിയില്ല. പുതിയ സർക്കാർ പൂർണമായും കൈയൊഴിഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതി തുടർ നടപടി ഒന്നും ഇല്ല. 16 ലക്ഷം സ്ത്രീകൾ സർക്കാരിനെതിരെ അണി നിരക്കും. നാടാകെ ലോഡ് ഷെഡ്ഡിങ്ങാണ്. മുമ്പ് നല്ല മാനേജ്മെന്റ് ആയിരുന്നു. സർക്കാരിന്റെ പിടിപ്പ് കേടാണ് വിഷയത്തിൽ കാണുന്നത്. മുൻകരുതൽ ഇല്ല. മഴ കുറയുന്നത് ഇപ്പോൾ മാത്രം അല്ലെന്നും മുന്നേയും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. വിഴിഞ്ഞത്ത് യുഡിഫിന്റെ നീക്കം ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *