w 412h 232croprect 0x0x1280x720imgid 01kycn7eppc7pbee2snte22x4zimgname priyanka 1784983829206

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും അവർ വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കെതിരെ ഒരടിപോലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീരോചിതമായ വിജയമാണിത്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വലിയ രീതിയിലുള്ള പൊലീസ് അതിക്രമങ്ങളും കണ്ണീർവാതക പ്രയോഗങ്ങളും ഉണ്ടായിട്ടും അവർ ഭയപ്പെടാതെ ഉറച്ചുനിന്നു. തന്റെ സഹോദരൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ പോരാട്ടത്തിൽ അവർക്കൊപ്പം അടിയുറച്ചു നിന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *