അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു വീണ്ടും മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ ചികിത്സയിലിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
