വാട്‌സാപ്പ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ആറക്ക പിന്‍ നമ്പറുള്ള ടൂ-ഫാക്ടര്‍ ഓതന്റിക്കേഷന് പകരമായി ഉടന്‍ തന്നെ പാസ്വേഡുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും. അക്കങ്ങള്‍ മാത്രമുള്ള പിന്‍ നമ്പറുകളെ അപേക്ഷിച്ച് പാസ്വേഡുകള്‍ തകര്‍ക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. യുപിഐ പേയ്മെന്റുകള്‍ക്കും അന്യര്‍ ചാറ്റുകള്‍ പരിശോധിക്കുന്നത് തടയാനും ശക്തമായ ഒരു സംവിധാനമായിരിക്കും പുതിയ പാസ്വേഡ് ഫീച്ചര്‍. ഈ പുതിയ പാസ്വേഡ് സംവിധാനം ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുത്താല്‍ മതി. കൂടാതെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഐപാഡുകളില്‍ ഫോണിന്റെ സഹായമില്ലാതെ തന്നെ ലോഗിന്‍ ചെയ്യാനും സ്വന്തമായി അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇതിന് പുറമെ വെബ്, ഡെസ്‌ക്ടോപ്പ് വേര്‍ഷനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഇന്‍-ബില്‍റ്റ് പിഡിഎഫ് റീഡറും എഡിറ്ററും കൂടെ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
