കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോൺ സംഭാഷണം പുറത്തായിരുന്നു. പൊലീസുകാരന്റെ മർദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിച്ചു.
കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്നതിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി
