ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങി കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. ദില്ലി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനത്തിന്‍റെയും മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെയും പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരത്തിൽ പ്രകടം നടന്നത്. ഏതെങ്കിലും ഒരു സംഘടനക്കോ നേതാവിനോ എതിരായല്ല മുദ്രാവാക്യമെന്നും എൻഎസ്എസ് […]
രാത്രി വാർത്തകൾ
സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്നാണ് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി. ഉപഭോഗം കൂടിയതും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. […]
കൃത്യനിഷ്ഠയില്‍ ലോകത്ത് നാലാമതെത്തി എയര്‍ ഇന്ത്യ
കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര്‍ ഇന്ത്യ. ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ജൂണില്‍ ട്രാക്ക് ചെയ്ത 15,135 സര്‍വീസുകളില്‍ 86.85 ശതമാനം സര്‍വീസുകളും സമയത്ത് തന്നെ ലാന്‍ഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയര്‍ ഇന്ത്യയുടെ കമ്പ്‌ളീഷന്‍ ഫാക്ടര്‍ (നിശ്ചയിച്ച സര്‍വീസുകളില്‍ സമയക്രമപ്രകാരം പൂര്‍ത്തിയാക്കിയവ). ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയിലാണ് […]
കടുത്ത സുരക്ഷാ ഭീഷണി നേരിട്ട് എഐ മേധാവികള്‍
ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളുടെ മേധാവികള്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. എഐ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെടുമെന്ന ഭീതിയും, ഈ സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അമര്‍ഷവുമാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. സാം ആള്‍ട്ട്മാന്‍, ആന്ത്രോപിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ വധശ്രമങ്ങളും ഭീഷണികളും ഉണ്ടായി. എഐ എക്‌സിക്യൂട്ടീവുകള്‍ക്കും ഡാറ്റാ സെന്ററുകള്‍ക്കും നേരെയുള്ള ഓണ്‍ലൈന്‍ ഭീഷണികള്‍ ഏഴിരട്ടിയായി വര്‍ദ്ധിച്ചു. 55 ശതമാനം അമേരിക്കക്കാരും എഐ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരാണ്. ഈ […]
‘വിസില്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
മലപ്പുറത്തിന്റെ ആവേശകരമായ സെവന്‍സ് ഫുട്‌ബോള്‍ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വന്‍ ക്യാന്‍വാസില്‍ നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിസില്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂര്‍ നിര്‍വഹിക്കുന്നു. ഷാദില്‍ നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ആദ്യ ചിത്രത്തില്‍ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കര്‍ അലി നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് […]
പ്രഭാസ് ചിത്രം ‘ഫൗസി’ ഡിസംബര്‍ 3 ന്
തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ‘ഫൗസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബര്‍ 3 ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്‌സ് എലോണ്‍’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. പ്രഭാസിന്റെ ഒരു മാസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. 1940-കളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മഹത്തായ […]
സിറോസ് ഇവിയുടെ പ്രീ ബുക്കിങ് ആരംഭിച്ച് കിയ
ചെറു ഇലക്ട്രിക് എസ്‌യുവി സിറോസ് ഇവിയെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ. കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും 25,000 രൂപ നല്‍കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. സൈറോസ് ഇവിക്ക് ലൈഫ് ടൈം ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റിയാണ് കിയ നല്‍കുന്നത്. ഒപ്പം മികച്ച റീസെയില്‍ വാല്യൂ ഉറപ്പാക്കുന്ന ‘അഷ്വേര്‍ഡ് ബൈബാക്ക്’ പദ്ധതിയും, തുടക്കത്തിലെ ഉയര്‍ന്ന പണച്ചെലവ് കുറയ്ക്കുന്ന ‘ബാറ്ററി-ആസ്-എ-സര്‍വീസ്’ഫിനാന്‍സിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് […]
ഇന്ത്യയുടെ മനസ്സാക്ഷികള്‍
ഇന്ത്യന്‍ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരം. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഭാവനയെ സ്വാധീനിച്ച നിരവധി വ്യക്തികളെ പുനര്‍വായിക്കുകയാണിവിടെ. വ്യക്തിപൂജയുടെയോ രാഷ്ട്രീയപ്രചാരണത്തിന്റെയോ വഴിയല്ല ഗുഹയുടെ സഞ്ചാരം. ചരിത്രരേഖകള്‍, അനുഭവങ്ങള്‍, മറന്നുപോയ സംഭവങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ത്ത് അദ്ദേഹം ആ മനുഷ്യരുടെ മഹത്ത്വവും പരിമിതികളും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, കര്‍ഷകപ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനങ്ങളിലൂടെ സമകാലിക പ്രസക്തിയോടെ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യം […]
ആറി തണുത്ത ചായ പാമ്പിന്‍ വിഷത്തെക്കാള്‍ അപകടം!
ചായ പ്രേമികള്‍ പലതരമുണ്ട്. ചിലര്‍ക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. ചായ തണുക്കുന്തോറും അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്ട്രോ ഇന്റസ്റ്റീനിയല്‍ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് […]
മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്
മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍മാസം അവസാനത്തോടെ മ്യാൻമറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിക്കുന്നു.
