Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്.  മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ,പെരുമാറ്റ രീതി,സേവന ധാർമികത എന്നിവയിൽ പരിശീലനം നൽകും.മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണു നിർദേശം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ മുരളീധരൻ. നമ്മുടെ കുട്ടികളല്ലേ കെഎസ്‌യുകാർ, മുഖ്യമന്ത്രിയെ കാണാൻ തടസ്സമില്ല വൈകിട്ട് 4 മുതൽ എല്ലാവരെയും മുഖ്യമന്ത്രി കാണുന്നുണ്ട് ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 17, വെള്ളി

  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. അട്ടിമറിയില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നല്‍കിയിരുന്നു. എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആ പദവിയില്‍ ഇരിക്കാന്‍ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഊഴംവച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ലഭിക്കുന്ന ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍, വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള സുപ്രധാന ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്.

Posted inബിസിനസ്സ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റം

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനം ഉയര്‍ന്ന് 377.63 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളര്‍ച്ചയോടെ അറ്റ പലിശ വരുമാനം 1,025 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 3.15 ശതമാനത്തില്‍ നിന്നും 177 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.68 ശതമാനത്തില്‍ നിന്ന് 42 […]

Posted inടെക്നോളജി

കൗമാരക്കാരുടെ എഐ ചാറ്റുകള്‍ ഇനി മാതാപിതാക്കള്‍ക്ക്

കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചാറ്റ്ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാര്‍ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേല്‍പ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ സംവിധാനം. എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കുന്ന രീതിയില്‍തന്നെ ഈ സംവിധാനം മാറ്റം വരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്ബോട്ടുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, […]

Posted inവിനോദം

‘ബാബ്’ അറബിക് സിനിമയില്‍ എ.ആര്‍ റഹ്മാനൊപ്പം മകളും

എ.ആര്‍ റഹ്മാന്റെ ആദ്യ അറബിക് സിനിമയ്ക്കായി ഗാനമാലപിച്ചു മകള്‍ ഖദീജ റഹ്മാന്‍. യുഎഇയിലെ ആദ്യ വനിത സംവിധായികയായ നൈല അല്‍ ഖാജ സംവിധാനം ചെയ്ത ‘ബാബ്’ എന്ന അറബിക് സിനിമയ്ക്കായാണ് എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ മകള്‍ ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്‍ സംഗീതം നല്‍കുന്ന ആദ്യ അറബിക് ചിത്രം കൂടിയാണ് ‘ബാബ്’. ‘ബാബി’ലെ ‘അണ്‍ടില്‍ വി മീറ്റ് എഗെയ്ന്‍’ എന്ന ഗാനത്തിന്റെ വിഡിയോ എ.ആര്‍ റഹ്മാന്‍ തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. കെ.എം മ്യൂസിക്കിന്റെ ബാനറില്‍ ഒരുക്കിയ […]

Posted inവിനോദം

’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റര്‍

അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും. ഒരു പാര്‍ട്ടി വൈബ് ചിത്രമായിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. […]

Posted inഓട്ടോമോട്ടീവ്

‘ഗാട്ട ഗുസ്തി 2’ സംവിധായകന് ഇന്നോവ സമ്മാനിച്ച് വിഷ്ണു വിശാല്‍

‘ഗാട്ട ഗുസ്തി 2’ ചിത്രത്തിന്റെ സംവിധായകന്‍ ചെല്ല അയ്യാവുവിന് ഇന്നോവ ഹൈക്രോസ് സമ്മാനിച്ച് നടനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. ആഗോള ബോക്‌സ് ഓഫീസില്‍ 46 കോടി രൂപയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ചിത്രം. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമാണ് ഹൈക്രോസ്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് മോഡലുകളില്‍ വാഹനം ലഭിക്കും. ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184 ബിഎച്ച്പി കരുത്താണ് നല്‍കുന്നത്. […]

Posted inപുസ്തകങ്ങൾ

മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍

നിത്യജീവിത വ്യവഹാരങ്ങളില്‍പ്പെട്ട മനുഷ്യരുടെ ചെറിയ ആനന്ദമാണ് യാത്ര. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമായി കുറച്ച് നിമിഷങ്ങള്‍! അത് കഴിഞ്ഞുവരുമ്പോള്‍ അവര്‍ മറ്റൊരാളായി മാറിയിരിക്കും. ഈ പുസ്തകത്തിലെ പന്ത്രണ്ട് യാത്രക്കാരും എന്നെന്നേക്കുമായി ഒരുപടി വളര്‍ന്നിരിക്കും. ഇത് വായിക്കുന്ന നമ്മളും യാത്ര കൊണ്ട് ശുദ്ധി നേടിയിരിക്കും. ‘മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍’. അജയദാസ് ചന്തവിള. ഓറ ടെയ്ല്‍സ് പബ്‌ളിക്ക്േഷന്‍സ്. വില 209 രൂപ.