കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. 21 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ […]
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്. കൂടാതെ ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്‍റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ […]
മുഖ്യമന്ത്രി ചാർട്ടേഡ് ഫ്‌ളൈറ്റിൽ അദാനി ഉദ്യോഗസ്ഥരെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് കെ കെ രാഗേഷ്
മുഖ്യമന്ത്രി വി ഡി സതീശൻ ചാർട്ടേഡ് ഫ്‌ളൈറ്റിൽ അദാനി ഉദ്യോഗസ്ഥരെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
പൗരത്വത്തിൽ സംശയമുള്ളവരെ വോട്ട്പട്ടികയിൽ നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. വോട്ട്പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റുന്നത് കൊണ്ട് മാത്രം ഒരാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുന്നില്ല. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ പ്രസൻജിത് ബോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 18, ശനി
അപ്രതീക്ഷിത പവര്‍കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി ഓക്സിജന്‍ ലഭിക്കാതെ മരിച്ചു. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി മുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതുമൂലമാണു മരിച്ചത്. അര്‍ദ്ധരാത്രിയോടെയാണു വൈദ്യുതി മുടങ്ങിയത്. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും രോഗി രാവിലെ ആറു മണിയോടെ മരിക്കുകയായിരുന്നു. വൈദ്യുതിനിയന്ത്രണത്തില്‍ അയവുവരുത്താന്‍ ഒരു വര്‍ഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്‍ വാക്കാല്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച തെളിവെടുപ്പു നടത്തിയശേഷം ഔദ്യോഗിക […]
രാത്രി വാർത്തകൾ
സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും […]
ജപ്തി ചെയ്ത ആസ്തി വായ്പയെടുത്ത ആള്‍ക്ക് വില്‍ക്കരുത്!
ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത സ്വത്തുക്കള്‍ വായ്പയെടുത്തയാള്‍ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരികെ വില്‍ക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക്. വായ്പയെടുത്തവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് ധനകാര്യ അച്ചടക്കം ലംഘിക്കുമെന്നും, ബാങ്കുകള്‍ പരസ്യ ലേലത്തില്‍ കൂടി മാത്രമേ അവ വില്‍ക്കാവൂ എന്നുമാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍, ബാങ്കുകള്‍ അവരുടെ വായ്പാ ഇടപാടുകള്‍ക്ക് പകരമായി ധനേതര ആസ്തികള്‍ കൈവശം വെക്കാന്‍ പാടുള്ളതല്ല. എന്നാല്‍, വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറുകയും നിയമപരമോ കരാര്‍പരമോ ആയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യങ്ങളില്‍, കടം […]
ചൈനീസ് ബ്രാന്‍ഡുകള്‍ വീണു, വളര്‍ച്ച നേടി നത്തിംഗ്
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി. 2026ലെ ജൂണ്‍ പാദത്തില്‍ ചൈനീസ് കമ്പനികളുടെ സംയുക്ത വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്മെന്റുകള്‍ ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജൂണ്‍ പാദ ഇടിവാണിത്. ഏറ്റവും കൂടുതല്‍ ആഘാതം നേരിട്ടത് 15,000 രൂപയില്‍ താഴെയുള്ള ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗമാണ്. ഈ വിഭാഗത്തിലെ ഷിപ്മെന്റുകള്‍ ഒരു വര്‍ഷത്തിനിടെ 45 […]
‘ഗാട്ട കുസ്തി 2’ യിലെ ‘ഹൗസ് ഹസ്ബന്‍ഡ്’ ഗാനം
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ‘ഹൗസ് ഹസ്ബന്‍ഡ്’ വീഡിയോ ഗാനം പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയത്. ചിത്രത്തിലെ വിഷ്ണു വിശാല്‍ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തില്‍ […]
‘സൂര്യ 47’ ചിത്രത്തില്‍ നസ്ലനും നസ്രിയയും
തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘സൂര്യ 47’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറില്‍ നടി ജ്യോതിക ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. വമ്പന്‍ ബഡ്ജറ്റില്‍ വന്‍ കാന്‍വാസിലാണ് ഈ മാസ് എന്റര്‍ടെയ്‌നെര്‍ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. സുഷിന്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം […]
