ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി. 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ദേശീയപാതകളുടെ തകർച്ച, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി. മറ്റ് 11 ഉദ്യോഗസ്ഥർക്കെതിരെ അനാസ്ഥയ്ക്കും കൃത്യവിലോപത്തിനും അച്ചടക്ക നടപടിയെടുത്തു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പാർലമെൻ്റിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി
