Posted inഓട്ടോമോട്ടീവ്

ഥാര്‍ മോഡലുകള്‍ക്ക് ആനുകൂല്യങ്ങളുമായി മഹീന്ദ്ര

ജൂലൈ മാസത്തില്‍ ഥാര്‍, ഥാര്‍ റോക്സ് മോഡലുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്സസറി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഥാര്‍ റോക്സിന്റെ എഎക്‌സ്7 എല്‍ 4ഡബ്‌ളിയുഡി ഡീസല്‍ വേരിയന്റിനാണ്. ഈ മോഡലിന് 1.40 ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യം. എംഎക്‌സ്5, എഎക്‌സ്5 എല്‍, എഎക്‌സ്7 എല്‍ എന്നീ വേരിയന്റുകള്‍ക്കും 1.20 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം, എന്‍ട്രി […]

Posted inപുസ്തകങ്ങൾ

അതീതം

അനീതിക്കെതിരെയുള്ള അമര്‍ഷവും കണ്ണീരൊപ്പുന്നവര്‍ക്കുള്ള കൈയടികളും നല്ലത് ചെയ്യുന്നവര്‍ക്കുള്ള നിരന്തരാനന്ദവും വിട്ടുപോയവര്‍ക്കുള്ള വേദനയൂറുന്ന വിടപറച്ചിലും ആയിത്തീര്‍ന്ന ആനുകാലിക പംക്തിയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുറിപ്പുകള്‍. വര്‍ത്തമാനകാലത്തിന്റെ നേരും നോവും പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് കേരള നിയമസഭ, സംസ്ഥാന സര്‍ക്കാര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള പ്രമുഖ അവാര്‍ഡുകള്‍ ഈ പംക്തിയെ തേടിയെത്തിയത്. ഋജുവായ ശൈലിയില്‍ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷ. ധിഷണയുടെ പൊട്ടിത്തെറിക്കലുകളും നട്ടെല്ലുയര്‍പ്പിന്റെ ചങ്കൂറ്റവും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. ‘അതീതം’. എന്‍.ബി സന്തോഷ്. ഒലീവ് […]

Posted inആരോഗ്യം

ഒലീവ് ഓയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു

പുതിയ തലമുറയില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഫിറ്റ്‌നസ്, ഹൃദയാരോഗ്യം, ശരീരഭാര നിയന്ത്രണം, സോഷ്യല്‍ മീഡിയയിലെ ആരോഗ്യ ട്രെന്‍ഡുകള്‍, ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്‍മാരുടെയും നിര്‍ദേശങ്ങള്‍ എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങള്‍. പുതുതലമുറ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയിലും വ്യത്യാസം വന്നു. ജിമ്മില്‍ പോകുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരും സാലഡുകള്‍, ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍, പാസ്ത, സാന്‍ഡ്വിച്ച് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിക്കുന്ന സാഹചര്യങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ കർശന നിർദ്ദേശം. ഒപ്പം, റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന സെക്കൻഡ് ക്ലാസ് യാത്രക്കാരൻ എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ‎ ‎കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അവിശ്വാസം നേരിടുന്നതിനിടെ നേട്ടവുമായി പാലാ നഗരസഭ

കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് ഇനി ലഭിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പത്ത് വർഷത്തിലധികമായി പാലായിൽ വാടകയ്ക്ക് നൽകാനാവാതെ കിടന്ന മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് വലിയൊരു വരുമാനമാർഗ്ഗമാകുന്നു കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്ലീഡർ നിയമന വിവാദത്തിൽ, കെ എസ് യുവിനു പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പ്ലീഡർ നിയമന വിവാദത്തിൽ, കെ എസ് യുവിനു പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്, മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂവെന്നും വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള കെ എസ് യു നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയെക്കുമെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങൾ സഹകരിച്ച് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിൽ ജന്തർ മന്തറിൽ സംഘർഷം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. 21 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ബലപ്രയോ​ഗത്തിലൂടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്. കൂടാതെ ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്‍റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി ചാർട്ടേഡ് ഫ്‌ളൈറ്റിൽ അദാനി ഉദ്യോഗസ്ഥരെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് കെ കെ രാഗേഷ്

മുഖ്യമന്ത്രി വി ഡി സതീശൻ ചാർട്ടേഡ് ഫ്‌ളൈറ്റിൽ അദാനി ഉദ്യോഗസ്ഥരെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.