കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവായ അമലിനെ എസ്ഐടി അറസ്റ്റ് ചെയ്തു . ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയാണ് അമൽ. നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. റെഡ് ബറ്റാലിയന്‍ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ഷെയർ ചെയ്തത് അമലാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലേക്ക് ചെയ്തത്.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 18, ശനി
വിഴിഞ്ഞം തുറമുഖത്തിലെ സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 ന് ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍നിന്ന് സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്കുകവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ‘മിഷന്‍ സമുദ്ര’ ബിസിനസ് സംഗമവും സംഘടിപ്പിക്കും. പൗരത്വം തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് സുപ്രീം കോടതി. അതേസമയം പൗരത്വത്തില്‍ സംശയമുള്ളവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും സുപ്രീം കോടതി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര […]
ചോദ്യ പേപ്പർ മാറി നൽകിയതോടെ പിഎസ്‍സി പരീക്ഷ റദ്ദാക്കി
ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിൽ പിഴവുണ്ടായതിനെ തുടർന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കി. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകിയതിനെ തുടർന്നായിരുന്നു റദ്ദാക്കിയത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരിട്ടെത്തിയാണ് പരിശോധിച്ചത്. ജസ്റ്റിസ് ബസന്ത് ബാലാജി, അമിക്കസ് ക്യൂറി രാം കുമാർ നമ്പ്യാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. രോഗികളുടെ അവകാശ സംരക്ഷണം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് തുടങ്ങിയവയാണ് പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. മുഴുവൻ ഇടങ്ങളും പരിശോധിച്ചെന്നും എന്താണ് തീരുമാനം എന്ന് പിന്നീട് അറിയിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു ആ തിരക്കിനിടയിൽ അലോഷ്യസിനെ കണ്ടില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആശങ്കകൾ പാർട്ടിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല. അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. അത് ഞങ്ങൾ മാനിക്കുന്നു. വിഷയത്തിൽ […]
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് റെക്കോഡ് ലാഭം
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധിച്ച് 3.40 ലക്ഷം കോടി രൂപയിലെത്തി. ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തന ലാഭം 10.1 ശതമാനം ഉയര്‍ന്ന് റെക്കോഡ് നേട്ടമായ 54,067 കോടി രൂപയായും, ആവര്‍ത്തിച്ചുള്ള അറ്റാദായം 6.1 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 23,196 കോടി രൂപയായും മാറി. ജിയോയില്‍ നിന്നുള്ള വരുമാനം 20 ശതമാനം വര്‍ദ്ധിച്ചു. 285 ദശലക്ഷം 5ജി […]
മനുഷ്യരുമായി സംവദിക്കുന്ന എ.ഐ സ്പീക്കര്‍
ഓപ്പണ്‍ എ.ഐ, തങ്ങളുടെ ആദ്യ ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുമായി ഉപഭോക്തൃ വിപണിയിലേക്ക് ചുവടുവെക്കുന്നു. സാധാരണ സ്മാര്‍ട്ട് സ്പീക്കറുകളില്‍ നിന്ന് വ്യത്യസ്തമായി, ഡിസ്‌പ്ലേയില്ലാത്തതും എന്നാല്‍ ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ച് ചുറ്റുപാടുകളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്നതുമായ ഒരു പോര്‍ട്ടബിള്‍ എ.ഐ ഉപകരണമാണ് ഓപ്പണ്‍ എ.ഐ വികസിപ്പിക്കുന്നത്. മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ നീക്കത്തിന് തയാറെടുക്കുന്നത്. മനുഷ്യരുമായി സ്വാഭാവികമായി സംവദിക്കാന്‍ ശേഷിയുള്ള, വീടിനുള്ളില്‍ കൂടെയുള്ള ഒരു വ്യക്തിഗത എ.ഐ സഹായിയെ സൃഷ്ടിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ […]
‘ദ് ഒഡീസി’ ആദ്യദിനം ഇന്ത്യയില്‍ നിന്ന് നേടിയത്
ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ‘ദ് ഒഡീസി’ ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓപ്പണിങ് ഡേയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 20.76 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. ഇതില്‍ നികുതി കഴിഞ്ഞ് 17.40 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍. ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് മാത്രം 13.75 കോടി രൂപ നെറ്റ് കളക്ഷനായി ലഭിച്ചപ്പോള്‍ ഹിന്ദി പതിപ്പ് 1.90 കോടി രൂപയും തെലുങ്ക് 1.10 കോടി രൂപയും തമിഴ് പതിപ്പ് 65 ലക്ഷം […]
‘ബാലന്‍: ദ് ബോയ്’ ഇനി ഒടിടിയില്‍
സംവിധായകന്‍ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കല്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘ബാലന്‍: ദ് ബോയ്’ ഇനി ഒടിടിയില്‍ കാണാം. ചിത്രം ജൂലൈ 31 മുതല്‍ സീ5-ല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ‘ബാലന്‍: ദ് ബോയ്’ തിയറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. കാണാതായ അമ്മയെ തേടിയുള്ള ഒരു […]
ഥാര്‍ മോഡലുകള്‍ക്ക് ആനുകൂല്യങ്ങളുമായി മഹീന്ദ്ര
ജൂലൈ മാസത്തില്‍ ഥാര്‍, ഥാര്‍ റോക്സ് മോഡലുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്സസറി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഥാര്‍ റോക്സിന്റെ എഎക്‌സ്7 എല്‍ 4ഡബ്‌ളിയുഡി ഡീസല്‍ വേരിയന്റിനാണ്. ഈ മോഡലിന് 1.40 ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യം. എംഎക്‌സ്5, എഎക്‌സ്5 എല്‍, എഎക്‌സ്7 എല്‍ എന്നീ വേരിയന്റുകള്‍ക്കും 1.20 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം, എന്‍ട്രി […]
