Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 19, ഞായര്‍

ലോകം ഉറ്റുനോക്കുന്ന അര്‍ജന്റീന- സ്പെയിന്‍ ലോക കപ്പ് ഫൈനല്‍ ഇന്ന്. അര്‍ധരാത്രി പന്ത്രണ്ടര മുതല്‍ യുഎസിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണു മല്‍സരം. കാലാവസ്ഥ മോശമായതിനാല്‍ സ്പെയിനിന്റേയും അര്‍ജന്റീനയുടേയും കലാശ പരിശീലനം തടസപ്പെട്ടിരുന്നു. ഇന്നു നടക്കുന്ന ഫൈനല്‍ മല്‍സരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ എത്തും. ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഗോള്‍മഴ. ഫ്രാന്‍സിനെ നാലിനെതിരേ ആറു ഗോളിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. മിയാമി ഗാര്‍ഡനിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ  

  മികച്ച നടനുള്ള ദേശീയ പുരസ്കാരം ഭ്രമയുഗത്തിലൂടെ സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കുവച്ചു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാളചിത്രമായും രായൻ മികച്ച തമിഴ് ചിത്രമായും ശ്രീകാന്ത് മികച്ച ഹിന്ദി ചിത്രമായും […]

Posted inബിസിനസ്സ്

ഫെഡറല്‍ ബാങ്കിന്റെ ബിസിനസ് 6 ലക്ഷം കോടി രൂപയിലേക്ക്

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 36.57 ശതമാനം വര്‍ധിച്ച് 1,176.93 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് ഇതോടെ 6 ലക്ഷം കോടി രൂപയെന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.06 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ കമ്മീഷന്‍ വഴിയുള്ള ഫീ വരുമാനത്തില്‍ 21.71 ശതമാനം വര്‍ധനയുണ്ടായി. പ്രവാസി നിക്ഷേപം 14.24 ശതമാനം വര്‍ധിച്ച് 1,05,123.41 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളും 16.12 ശതമാനം വര്‍ധനയോടെ […]

Posted inടെക്നോളജി

പുതിയ പെയ്ഡ് മെമ്പര്‍ഷിപ്പ് പദ്ധതി ‘സെപ്റ്റോ ക്ലബ്’

പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോ, ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ‘സെപ്റ്റോ ക്ലബ്’ എന്ന പേരില്‍ പുതിയ പെയ്ഡ് മെമ്പര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം ചേരാവുന്ന ഈ പുതിയ പദ്ധതിയിലൂടെ ഉപഭോക്താക്കളെ സ്ഥിരമായി നിലനിര്‍ത്താനും ആവര്‍ത്തിച്ചുള്ള വാങ്ങലുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിമാസം 99 രൂപ എന്ന പ്രാരംഭ നിരക്കിലാണ് ‘സെപ്റ്റോ ക്ലബ്’ മെമ്പര്‍ഷിപ്പ് ലഭ്യമാകുന്നത്. ഈ പദ്ധതിയനുസരിച്ച് ഓരോ ഓര്‍ഡറിലും 5 ശതമാനം ക്യാഷ്ബാക്ക് ‘സെഡ്-കോയിനുകളായി’ അംഗങ്ങള്‍ക്ക് ലഭിക്കും. ഇത് പിന്നീട് പണമടയ്ക്കാന്‍ ഉപയോഗിക്കാം. കൂടാതെ, […]

Posted inവിനോദം

‘ഭൗമ’യുടെ പുതുമയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടന്മാരായ വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു ഗ്രാന്‍ഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേര്‍ന്നിരിക്കുന്ന മുത്തച്ഛന്‍ ക്ലോക്കില്‍ സമയം പത്ത് പത്ത്. മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളില്‍ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. പുതുമയുള്ള ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. രേവതി […]

Posted inവിനോദം

‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന്

നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റിന്റെ’ റിലീസ് തീയതി പുറത്ത്. ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന നിവിനെയും മമിതയെയുമാണ് റിലീസ് പോസ്റ്ററില്‍ കാണാനാവുക. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന […]

Posted inഓട്ടോമോട്ടീവ്

ഗറില്ല 450 വകഭേദങ്ങളുടെ വില വര്‍ധിപ്പിച്ച് എന്‍ഫീല്‍ഡ്

ജനപ്രിയ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളായ ഗറില്ല 450-യുടെ വിവിധ വകഭേദങ്ങളുടെ എക്സ്ഷോറൂം വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിച്ചു. പരമാവധി 2,044 രൂപ വരെയാണ് വില കൂട്ടിയത്. എന്നാല്‍ വില വര്‍ധനവ് ഒഴികെ ബൈക്കിന്റെ രൂപകല്‍പ്പനയിലോ എന്‍ജിനിലോ ഫീച്ചറുകളിലോ കമ്പനി യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഗറില്ല 450-ല്‍ മുമ്പുണ്ടായിരുന്ന അതേ 452 സിസി ലിക്വിഡ്-കൂള്‍ഡ്, ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 39 ബിഎച്ച്പി കരുത്തും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ള […]

Posted inപുസ്തകങ്ങൾ

മഴത്തുള്ളികളുടെ നഗരം

ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍, കാലത്തിന്റെ മൃദുവായ വിരലുകളില്‍ നിന്ന് പിറവിയെടുത്ത കഥകള്‍, മഴ, ഓര്‍മ്മ, മാതൃത്വം, നഷ്ടങ്ങള്‍ എന്നിവയുടെ കാണാത്ത അതിരുകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ നിശ്ശബ്ദമായ അന്വേഷണമാണ് ഈ കഥാസമാഹാരം. വികാരങ്ങളുടെ അമിതാഭിനയമില്ലാതെ, കാവ്യസൗന്ദര്യവും നിയന്ത്രിതമായ ആഴവും ചേര്‍ത്താണ് ഓരോ കഥയും നെയ്‌തെടുത്തിട്ടുള്ളത്. ഗ്രാമങ്ങളും നഗരങ്ങളും വിമാനത്താവളങ്ങളും കടന്ന് മൗനത്തിന്റെ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥകളിലെ സാധാരണ മനുഷ്യര്‍ മനസ്സിന്റെയുള്ളില്‍ അവര്‍ പേറുന്നത് അസാധാരണമായ ആന്തരിക ലോകങ്ങള്‍ തന്നെയാണ്. ലോകം എത്ര മാറിയാലും മനുഷ്യന്റെ വേദനയും കരുണയും […]

Posted inആരോഗ്യം

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്ലേറ്റ്ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റര്‍ രക്തത്തില്‍ ഏതാണ്ട് 1,50,000 4,50,000 പ്ലേറ്റ്‌ലെറ്റ് ഉണ്ട്. വൈറല്‍ ബാധ, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ ഇവ മൂലം ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും. പഴുത്ത പപ്പായ രക്തത്തിലെ പ്ലേറ്റ്ലെറ്റ് […]

Posted inലേറ്റസ്റ്റ്

കോക്രോച്ച് ജനതച പാർട്ടി (സി ജെ പി)യുടെ ജന്തര്‍മന്തറിലെ പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കോക്രോച്ച് ജനതച പാർട്ടി (സി ജെ പി)യുടെ ജന്തര്‍മന്തറിലെ പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ അടക്കം വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയത്. കേന്ദ്ര നടപടി തെറ്റാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ പ്രധാന നയങ്ങളെന്ന് വിമർശിച്ച രാഹുൽ, ചോദ്യപേപ്പർ ചോർച്ച, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്, വിദ്യാർത്ഥികളുടെ ആത്മഹത്യ എന്നിവ ഇന്ത്യയുടെ ഭാവി […]