പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാര്‍ എം. നായരെ നിയോഗിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 24ന് ബാങ്കിങ് ലൈസന്‍സ് ആര്‍ ബി ഐ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ ആര്‍ ബി ഐ സമീപിച്ചു. ഇതിനാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അടച്ചുപൂട്ടാന്‍ അനുമതിയായി
