ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ‘ശ്രീ ശ്രീ’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ‘ആരോ ആരോ’ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂര്‍ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്ത് വന്നിട്ടുണ്ട്. ബൊമ്മ ബൊമ്മ എന്ന വരികളോടെയുള്ള തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസം തന്നെ റിലീസ് ചെയ്തിരുന്നു. അനന്ത് ശ്രീറാം ആണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പിന് വരികള്‍ രചിച്ചത്.
