യുഎസ് ഉപയോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്‌സ്. പ്രീമിയം, പ്രീമിയം+ സബ്സ്‌ക്രൈബര്‍മാര്‍ക്കാവും ഈ സേവനം ലഭ്യമാകുക. എക്സിനെ എല്ലാം കാര്യങ്ങളും ചെയ്യാനുതകുന്ന ഒരു സമ്പൂര്‍ണ ആപ്പായി മാറ്റാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് നീക്കം. യു.എസിന് പുറത്തേക്കും ഭാവിയില്‍ സേവനങ്ങള്‍ ലഭ്യമാക്കിയേക്കാം. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും, വ്യക്തികള്‍ തമ്മില്‍ പണം കൈമാറാനും, ബില്ലുകള്‍ അടയ്ക്കാനും, വയര്‍ ട്രാന്‍സ്ഫര്‍ വഴി പണം അയക്കാനും, മെയില്‍ ചെക്ക് ചെയ്യാനും ത മണി ഉപയോക്താക്കള്‍ക്ക് സാധിക്കും. ചൈനയുടെ വീചാറ്റ് പോലെ തനെ മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മസ്‌ക് വര്‍ഷങ്ങളായി പറയുന്നതാണ്. ഇതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
