തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. പുതിയ ഫാന്റസി ചിത്രത്തില്‍ ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും ആയിരിക്കും നായകന്‍മാരെന്നും ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീ നടന്‍മാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയില്‍ ഉണ്ടാകുമെന്നും വിനയന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘പ്രീ പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു.. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റിലുടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീര്‍ച്ചയായും എന്റര്‍ടൈന്‍ ചെയ്യിക്കും. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്ന്‍മാര്‍ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിനയന്‍ കുറിച്ചു.
