ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ദി ഓഡീസി’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലോകമെമ്പാടും ലഭിക്കുന്നതും. ഇന്ത്യയിലും നൂറ് കോടിയിലധികം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ദി ഓഡീസിയുടെ എച്ച്ഡി പ്രിന്റ് ലീക്കായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഒഡീസി ലീക്കായിരിക്കുന്നത്. ഇതോടെ കര്‍ശന നടപടികളുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്സല്‍ സ്റ്റുഡിയോസ് രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറും 53 മിനുറ്റും ഉള്ള പൂര്‍ണ രൂപം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏകദേശം 2.1 മില്യണ്‍ ആളുകള്‍ ഇതിനോടകം ലീക്കായ കോപ്പ് കണ്ടതായാലും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം 700 ദശലക്ഷ്ം ഡോളറിനോട് അടുത്താണ് ചിത്രം നേടിയത്. മാറ്റ് ഡാമണ്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. ആന ഹാതവെ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലീസ് തെറോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘ദി ഓഡീസി’ ഇതുവരെ നേടിയത് 700 ദശലക്ഷം ഡോളര്‍
