കേരളത്തിൽ ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം പശ്ചിമ ബംഗാൾ – ഒഡിഷ തീരത്ത് ദിഘക്ക് സമീപം കരയിൽ പ്രവേശിച്ചു. നിലവിൽ ന്യൂന മർദ്ദം വടക്കൻ ഒഡീഷ ഗംഗാതീര പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
