പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡി നിർദേശം നൽകി. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പിങ്ക് ബസ് സർവീസിൽ രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിൽ ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കൂട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കും.
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേന സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനയാണ് പണം തട്ടിയത്.
ബാങ്ക് ഓഫ് ബറോഡയിൽ ഉപഭോക്തൃ വിവരങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ച ഉണ്ടായതായി ബാങ്ക് സ്ഥിരീകരിച്ചു. ജീവനക്കാരന്റെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ചില ഉപഭോക്താക്കളുടെ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശനം ലഭിച്ചതെന്ന് ബാങ്ക് അറിയിച്ചു.
പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഇന്നലെ രാത്രി പാർട്ടി ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.
പ്രിയദർശിനി ബസ്സിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസ്സിൽ നിന്നും 2 പവൻ്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്.
സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം.
സ്വകാര്യബസ് ഡ്രൈവർ പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് ചികിത്സയിലിരിക്കെ മരിച്ചത് പോലീസിന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുണ്ടറ -കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവർ ആയിരുന്നു സിയാദ്.
കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലീം ലീഗിനെതിരെ കെടി ജലീൽ. ഇതെങ്ങാനും എൽഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കിൽ എന്തൊക്കെ നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു “മുസ്ലിമി”നെ തല്ലിക്കൊന്നേന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡിൽ നിന്ന് എഴുനേറ്റിട്ടുണ്ടാകുമോയെന്ന് കെടി ജലീൽ ചോദിക്കുന്നു.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന് ലഭിച്ചത് ഫെവിക്വിക് പശയുടെ ട്യൂബ്. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ചയാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ-അകമ്പാടത്തെ ആശുപത്രിയിൽ ആണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം. പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി.
ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്ത്,ഇരുപത് രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക.
സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം .അമിത് ഷാ മറുപടി പറഞ്ഞാൽ മാത്രം പരീക്ഷ ബില്ലിൽ ചർച്ചയ്ക്കുളളൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെച്ച സെൽഫി വീഡിയോ താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കംചെയ്ത സംഭവത്തിൽ ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ പിഴവാണ് ഇതെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു.
ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍, ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.
സിജെപി നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്ന ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുൻനിര പിന്തുണക്കാരനുമായ മേഘ്നാദ് എസ്.
കോക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച മുഖം തിരിച്ചറിയൽ ക്യാമറകളിലൂടെ 2,873 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 989 പേർക്ക് വിവിധ ക്രിമിനൽ കേസുകളിലെ പശ്ചാത്തലമുണ്ടെന്ന് ഡൽഹി പൊലീസ്. അതേസമയം, സമരത്തിൽ പങ്കെടുത്തവരുടെ മുഖവിവരങ്ങൾ ശേഖരിച്ചതിനെതിരെ സ്വകാര്യതാ ലംഘനമെന്ന ആരോപണം ഉയർന്നതോടെ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സമരത്തിൽ പങ്കെടുത്ത യുവാക്കളെ വൃത്തിയില്ലാത്തവരെന്ന് പരാമർശിച്ച കങ്കണ, ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഇവരെന്നും വിമർശിച്ചു.
തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതു വഴി അണ്ഡാശയ അര്‍ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് കത്തിയാക്രമണം നടന്നത്. അള്ളാഹുവിന്റെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം ആണെന്ന് വിളിച്ച് പറഞ്ഞായിരുന്നു ആക്രമണം.
ഇറാഖി മണ്ണിൽ നിന്ന് സൗദി അറേബ്യയ്ക്ക് നേരെ ഇറാന്‍റെ പിന്തുണയുള്ള ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണത്തെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി അന്വേഷണത്തിന് നിർദ്ദേശം നൽകി.
