വരുമാന സ്രോതസുകള് സംബന്ധിച്ച ചര്ച്ചകള് കിഫ്ബിയില് നടക്കുന്നുണ്ടെന്നും എന്നാല് റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്. ബാലഗോപാല്. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഇത്രയേറെ പണം എടുക്കുമ്പോള് അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ് അതിന് വേണ്ടിയുള്ള മോഡലുകള് ഉണ്ട് എന്നാല് അവയൊന്നും ഉടന് നടപ്പിലാക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി നിര്മിച്ച റോഡുകളില് നിന്ന് ടോള് പിരിക്കണമെങ്കില് പ്രത്യേകം നിയമനിര്മാണം ആവശ്യമാണ് അതിന് ശേഷം മാത്രമേ ഇതില് അന്തിമ തീരുമാനമാവൂ.
ടോള് പിരിവുമായി സര്ക്കാര് മുന്നോട്ട് പോയാല് കോണ്ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെ സുധാകരന്
കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോള് പിരിവുമായി സര്ക്കാര് മുന്നോട്ട് പോയാല് ശക്തമായ പ്രക്ഷോഭവുമായി കോണ്ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നും കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണെന്നും കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്ക്കാര് നീക്കമെന്നും കെ.സുധാകരൻ പറഞ്ഞു. ടോള് രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്ക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ […]
സൈനികര്ക്കായി നിര്മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ തുടര് നടപടികളിലേക്ക് കടക്കാന് ജില്ലാ ഭരണകൂടം
കൊച്ചി വൈറ്റിലയില് സൈനികര്ക്കായി നിര്മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു ജില്ലാ ഭരണകൂടം അടുത്ത നടപടികളിലേക്ക് കടന്നേക്കും. കൊച്ചിയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയത്തെത്തുടർന്ന് താമസക്കാർ തന്നെ നൽകിയ ഹർജിയിലായിരുന്നു നിർദേശം. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില് എഞ്ചിനീയര്, ടൗണ് പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്, ഫ്ലാറ്റിലെ രണ്ട് റെസിഡന്സ് അസോസിയേഷന് ഭാരവാഹികള് എന്നിവർ അടങ്ങുന്നതായിരിക്കും കമ്മിറ്റി. രണ്ട് ടവറുകള് എങ്ങനെ പൊളിക്കണം, ഏത് തരത്തില് പുതുക്കി നിര്മിക്കണം എന്നതടക്കം ചര്ച്ച […]
പോലീസിലെ കായിക ചുമതലയില് നിന്ന് അജിത് കുമാറിനെ മാറ്റി
പോലീസിലെ കായിക ചുമതലയില് നിന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെ മാറ്റി. ബോഡി ബില്ഡിങ് താരങ്ങളെ ഇന്സ്പെക്ടര് റാങ്കില് നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം. എം.ആര് അജിത് കുമാറിനാണ് പോലീസിലെ കായിക ചുമതലകളുണ്ടായിരുന്നത്. കായികമേഖലയിലെ റിക്രൂട്ട്മെന്റുകളടക്കം നോക്കിയിരുന്നത് അജിത് കുമാറായിരുന്നു. സാധാരണഗതിയില് ദേശീയഗെയിംസിലും കോമണ്വെല്ത്ത് ഗെയിംസിലും മറ്റും മെഡല് നേടുന്നവരെയാണ് സ്പോര്ട്സ് ക്വാട്ടയില് ഇന്സ്പെക്ടര് റാങ്കില് ഉള്പ്പെടുത്തിയിരുന്നത്.
ആശുപത്രി മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന്റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന്റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി. ക്രമവിരുദ്ധമായാണ് രജിസ്ട്രേഷൻ നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നടപടി. സംസ്ഥാനത്തെ 20,000ൽ അധികം ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോമാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള കരാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ്. ഇമേജ് എന്ന പേരിൽ ഒരു ഏജൻസി രൂപീകരിച്ചായിരുന്നു ഐഎംഎ മാലിന്യ സംസ്കരണം നടത്തിയിരുന്നത്. മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാറിൽ, ഇമേജിനെ ഐഎംഎയുടെ ഒരു പദ്ധതി എന്ന് മാത്രമായിരുന്നു സൂചിപ്പിച്ചിരുന്നത്. […]
കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കെഎസ്ആർടിയിലെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ നേരിടാന് സര്ക്കാര് ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങിയെന്ന് റിപ്പോർട്ട്
അമേരിക്കയിലെ ഇന്ത്യകാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് നടപടി.അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില് 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്ട്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന് സര്ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചിരുന്നു.
പ്രഭാത വാര്ത്തകള് | ഫെബ്രുവരി 4, ചൊവ്വ
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും തമ്മില് ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്ട്ട്. വാഷിങ്ടണ് ഡിസിയില് ഫെബ്രുവരി 13-ന് ആണ് കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്ശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദര്ശിക്കുന്നത്. ഫ്രാന്സ് സന്ദര്ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില് അത്താഴവിരുന്നൊരുക്കുമെന്നും […]
രാത്രി വാർത്തകൾ
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ ദില്ലിയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു. ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോള് വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു […]