മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച നാലാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫില്‍ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ചിത്രം ഗള്‍ഫില്‍ നിന്ന് 7 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. അതായത് 62 കോടി രൂപ. ഇതോടെ ഗള്‍ഫില്‍ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ലോക മാറിയിട്ടുണ്ട്. വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കിയാണ് ഗള്‍ഫില്‍ ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മലയാള സിനിമകളുടെ ആള് ടൈം ഗള്‍ഫ് ബോക്സ് ഓഫീസിലെ ഒന്നാം സ്ഥാനത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് ആണ്. കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം 71.68 കോടി ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് 209.34 കോടിയും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ കളക്ഷന്‍ ഇപ്പോള്‍ ലോകയുടെ പേരിലാണ്. എമ്പുരാന്, മഞ്ഞുമ്മല്‍ ബോയ്സ്, തുടരും എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍.
ഗള്‍ഫില്‍ 7 മില്യണ്‍ ഡോളര്‍ പിന്നിട്ട് ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’
