സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി എഐ ഫീച്ചര്‍ ‘നാനോ ബനാന’. ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫിഗറൈന്‍ ഇമേജുകള്‍ സൃഷ്ടിക്കാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത. സാധരണ നിലയിലുള്ള ഒരു ചിത്രത്തെ റിയലിസ്റ്റിക് 3ഡി ഡിജിറ്റല്‍ രൂപങ്ങളാക്കുന്നതാണ് ഈ ഫീച്ചര്‍. ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എഐ മോഡലിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മിനിയേച്ചര്‍ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുഖഭാവങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാക്കി റിയലസ്റ്റിക്ക് ചിത്രങ്ങളായി മാറ്റാന്‍ കഴിയും. ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ആര്‍ക്കും ഇവ നിര്‍മ്മിക്കാന്‍ കഴിയും. ഇതിനായി ആദ്യം ഫോണില്‍ ഗൂഗിള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജെമിനി ആപ്പില്‍ പ്രവേശിച്ച് താഴെ ഇടതുവശത്തായി കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുക. അതിന് ശേഷം പ്രോംപ്റ്റ് നല്‍കിയാല്‍ ജെമിനി നിങ്ങള്‍ക്ക് ത്രിമാന ഫിഗറൈന്‍ ഇമേജ് നിര്‍മ്മിച്ചുതരും.
വൈറലായി എഐ ഫീച്ചര്‍ ‘നാനോ ബനാന’
