ഇന്‍സ്റ്റഗ്രാം ഐപാഡ് ഫ്രണ്ട്‌ലി ഡിസൈനുമായി എത്തുന്നു. ഐപാഡ് സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ ഇനി മുതല്‍ ലഭ്യമാകും. ഇന്‍സ്റ്റഗ്രാമിന്റെ രീതിയും ശൈലികളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഐപാഡ് ആപ് രൂപകല്‍പന ചെയ്തിട്ടുളളത്. ഐഫോണ്‍ സ്‌ക്രീനുകളില്‍ എന്ന പോലെ തന്നെ സമാനമാണ് മറ്റ് ഫീച്ചറുകളും. നേരിട്ട് റീല്‍സ് ഫീഡിലേക്ക് എത്തുന്ന ആപ് വെര്‍ട്ടിക്കല്‍ വീഡിയോയും വിശാലമായ സൈ്വപ്പിങ് സ്‌ക്രീനും നല്‍കുന്നു. സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തായി നിരത്തിവെച്ചിരിക്കുന്ന സ്റ്റോറി ബാര്‍, അതോടൊപ്പം ഇടതുഭാഗത്തായി സൈഡ് ബാറില്‍ നിരത്തിവെച്ചിരിക്കുന്ന ഫോളോവിങ് ഫീഡും മെസേജ് ഓപ്ഷനും എക്‌സ്‌പ്ലോറും, സെര്‍ച്ച്, നോട്ടിഫിക്കേഷന്‍ ഐകണ്‍സ് കാണാന്‍ സാധിക്കും. അല്‍ഗോരിതം വഴി എത്തുന്ന നമ്മള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടിലേതുള്‍പ്പടെ കണ്ടന്റുകളും ഫീഡുകളുമായി ‘ഓള്‍’, മ്യൂച്ചല്‍ ഫ്രണ്ട്‌സിന്റെ ഇടപടലുകള്‍ പ്രതിഫലിക്കുന്ന ‘ഫ്രണ്ട്‌സ്’, ‘ലേറ്റസ്റ്റ്’ എന്ന പേരില്‍ പുതിയ അപ്‌ഡേറ്റുകള്‍ കാണിക്കല്‍ എന്നിങ്ങനെ മൂന്നു തരത്തിലാണ് ഫീഡ് ഒരുക്കിയിട്ടളളത്. ഇനി മുതല്‍ റീല്‍സ് കാണുമ്പോള്‍ മുഴുവന്‍ സ്‌ക്രീനിനെ അപഹരിക്കാതെ ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുന്ന കമന്റ് ബോക്‌സ് ഉപയോഗം കൂടുതല്‍ സുഖമമാകും.
