10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ ‘ഹൃദയപൂര്‍വ്വം’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. വെണ്‍മതി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മാളവിക മോഹനനെയും വീഡിയോയില്‍ കാണാം. ജസ്റ്റിന്‍ പ്രഭാകര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. അതേസമയം, ഹൃദയപൂര്‍വ്വം റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവത്തെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനാണിത്. ഓഗസ്റ്റ് 28ന് ആയിരുന്നു ഹൃദയപൂര്‍വ്വത്തിന്റെ തിയറ്റര്‍ റിലീസ്. ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിച്ചിരുന്നു.
‘ഹൃദയപൂര്‍വ്വം’ സിനിമയിലെ പുതിയ ഗാനം
