ജിഎസ്ടി ഇളവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്കാന് മെഴ്സിഡീസ് ബെന്‍സ്. ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ ആദ്യ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയൊരു വെര്‍ഡെ സില്‍വര്‍ കളര്‍ ഓപ്ഷന് കൂടി മെഴ്സിഡീസ് ബെന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. വെള്ളി നിറത്തിലുള്ള ഇ-ക്ലാസ് എല്‍ഡബ്ല്യുബി ഇ200, ഇ220ഡി, ഇ450 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ലഭ്യമാണ്. ഇന്ത്യയില്‍ 83-96.9 ലക്ഷം രൂപ വരെയാണ് ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ എക്സ് ഷോറൂം വില. സി ക്ലാസില്‍ 5-6 ലക്ഷം, ജിഎല്‍സി എസ് യുവി വിഭാഗത്തില്‍ ആറു മുതല്‍ ഏഴു ലക്ഷം, ജിഎല്‍ഇ, 450 4 മാറ്റിക് മോഡലുകള്‍ക്ക് എട്ടു ലക്ഷം, ജിഎല്‍ഇ 300 4മാറ്റിക് എഎംജി ആറു ലക്ഷം എന്നിങ്ങനെയാണ് കുറയുക. 78.5 ലക്ഷം രൂപയുള്ള ഇ200 പെട്രോളിന്റെ വില 6.2 ലക്ഷമായി കുറയും. 80.5 ലക്ഷമുള്ള ഇ220ഡി ഡീസലിന്റെ വിലയില്‍ അഞ്ചര ലക്ഷം രൂപ കുറയും. 91.7 ലക്ഷം രൂപയുള്ള ഇ450 4മാറ്റിക് എഎംജിയുടെ വിലയില്‍ 6.2 ലക്ഷം രൂപ കുറയുക. എസ് 450 4മാറ്റിക്കിന്റെ വില 11 ലക്ഷം രൂപയോളം കുറഞ്ഞ് 1.88 കോടി രൂപയിലേക്കെത്തും. ജിഎല്‍എസ് 450ഡി എഎംജിയുടെ വില പത്തുലക്ഷം രൂപയോളം കുറഞ്ഞ് 1.34 കോടിയിലേക്കുമെത്തും.
ജിഎസ്ടി ഇളവുമായി മെഴ്സിഡീസ് ബെന്‍സ്
